കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി വാർഡിന് സമീപം മാലിന്യക്കൂമ്പാരത്ത് തീപിടിച്ചു. ഇന്നലെ വൈകിട്ട് ഏഴോടെയാണ് സംഭവം. ഇവിടെ കൂടിക്കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. വിവരമറിഞ്ഞ് കോട്ടയത്ത് നിന്നും അഗ്നിസേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. സിഗരറ്റ് കുറ്റിയിൽ നിന്നാകാം തീപടർന്നതെന്ന് അഗ്നിശമനസേനാംഗങ്ങൾ പറഞ്ഞു.