വൈക്കം : താലൂക്ക് അർബൻ വെൽഫയർ കിസ്‌കോ ഡയഗ്‌നോസ്​റ്റിക് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ നിരക്കിൽ ആർ.ടി.പി.സി.ആർ പരിശോധന കേന്ദ്രം തുടങ്ങി. ആരോഗ്യ മേഖലയിൽ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങളും സഹായങ്ങളും ഒരുക്കുകയാണ് ലക്ഷ്യം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് സാമ്പിൾ കളക്ഷൻ. രാവിലെ നടത്തുന്ന പരിശോധനാ ഫലം വൈകിട്ടും വൈകിട്ട് നടത്തുന്ന പരിശോധനാ ഫലം പി​റ്റേ ദിവസം രാവിലെയും നൽകും. വൈക്കം ആർ.ടി ഓഫീസിന്റെ മുന്നിലാണ് സെന്റർ പ്രവർത്തിക്കുന്നത്. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് പരിശോധനാകേന്ദ്രം ഉദ്ഘാടനം ചെയ്തു. കിഴതടിയൂർ സർവീസ് കോപ്പറേ​റ്റീവ് ബാങ്ക് പ്രസിഡന്റ് അഡ്വ. ജോർജ് സി. കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, വൈക്കം അർബൻ വെൽഫയർ ഡയറക്ട് ബോർഡ് മെമ്പർമാരായ എം.വി. മനോജ്, ഇ.എം. നാസർ, എം.എൻ. ദിവാകരൻ നായർ, എം. അനിൽകുമാർ, ശ്രീദേവി അനിരുദ്ധൻ, കിസ്‌കോ ബോർഡ് മെമ്പർമാരായ കെ. വിശ്വനാഥൻ നായർ, എം.എസ്. ശശിധരൻ എന്നിവർ പങ്കെടുത്തു. വിവരങ്ങൾക്ക് 04829 214192, 9633123168.