തലയോലപറമ്പ് : കേരള കോൺഗ്രസ് (എം) വൈക്കം നിയോജകമണ്ഡലം കമ്മറ്റിയുടേയും തലയോലപറമ്പ് മണ്ഡലം കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ കേരള കോൺഗ്രസ് (എം) നേതാവായിരുന്ന കെ.എ അപ്പച്ചന്റെ അഞ്ചാം ചരമവാർഷികം ആചരിച്ചു. തലയോലപ്പറമ്പ് പള്ളിക്കവലയിൽ കെ.എ അപ്പച്ചന്റെ സ്മൃതി മണ്ഡപത്തിലെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് ആന്റണി കളമ്പുകാടന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗം സംസ്ഥാന കമ്മറ്റി അംഗം പി.വി.കുര്യൻ പ്ലാക്കോട്ടയിൽ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി ബിജു പറപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ബെപ്പിച്ചൻ തുരുത്തിയിൽ , സോഫി പന്നിക്കോട്ടിൽ, ജോർജ് പുത്തൻപുര, ജോസ് വയനപാല, ജോർജ് കദളിക്കാട്ട്, ജോമോൻ അമ്പലത്തിൽ, ജോസ് മുകുളേൽ, ജി.ബിന്ദു മോൾ, അനീഷ് തേവവരപ്പടിക്കൽ, ടോം പുന്നക്കാപ്പള്ളി, ലിബിൻ പുളിവേലിൽ, സെബാസ്റ്റ്യൻ മുല്ലക്കര, പഞ്ചായത്ത് അംഗങ്ങളായ ഷിജി വിൻസന്റ്, കെ.പി ഷാനോ തുടങ്ങിയവർ പങ്കെടുത്തു.