തലയോലപ്പറമ്പ് : എം.ജി യൂണിവേഴ്‌സി​റ്റി എം.എസ്.സി ഇലക്ട്രോണിക്‌സിൽ 7ാം റാങ്ക് നേടിയ അഭിജിത് ഷാജി പാലയ്ക്കലിനെ എസ്.എൻ.ഡി.പി യോഗം 221ാം നമ്പർ അടിയം ശാഖയുടെ കീഴിലുള്ള ടി.കെ മാധവൻ കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. ശാഖാ പ്രസിഡന്റ് രഘുവരൻ വഞ്ചിപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിജയൻ പാറയിൽ, കുടുംബയൂണി​റ്റ് ചെയർമാൻ കാർത്തികേയൻ പാലയ്ക്കൽ, കൺവീനർ ഷിബു, ഉമാപറമ്പിൽ വാർഡ് മെമ്പർ അഞ്ജു ഉണ്ണികൃഷ്ണൻ, വടകരശ്ശേരിൽ എന്നിവർ പങ്കെടുത്തു.