തലയോലപ്പറമ്പ് : സ്കൂൾ വളപ്പിലെ തടി അനധികൃതമായി വെട്ടിവില്പന നടത്തിയ സംഭവത്തിൽ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് മറവൻതുരുത്ത് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഗവ. യു.പി സ്കൂൾ വളപ്പിൽ നിന്നിരുന്ന വർഷങ്ങൾ പഴക്കമുള്ള ഒരു ലക്ഷം രൂപയോളം വിലവരുന്ന പ്ലാവാണ് വെട്ടിമാറ്റിയത്. പൊതു സ്ഥലത്തു നിന്ന് മരങ്ങൾ മുറിച്ചു മാറ്റുന്നതിനും വില്പന നടത്തുന്നതിനും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് വൻമരം വെട്ടിമാറ്റിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചില്ലങ്കിൽ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.