വൈക്കം : കേരള ഭാഗ്യക്കുറി ടിക്ക​റ്റിന്റെ വില വർദ്ധിപ്പിക്കുവാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി വൈക്കം താലൂക്ക് കമ്മ​ിറ്റിയുടെ നേതൃത്വത്തിൽ ലോട്ടറി ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. യുണിയൻ താലൂക്ക് പ്രസിഡന്റ് ജോർജ്ജ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ഇടവട്ടം ജയകുമാർ, താലൂക്ക് സെക്രട്ടറി ടി.ഡി. സുധാകരൻ, വി. അരവിന്ദൻ, വൈക്കം ജയൻ, വി.കെ. പാപ്പു, സി. തങ്കച്ചൻ, സുന്ദരൻ കൊടൂപ്പാടം എന്നിവർ പ്രസംഗിച്ചു.