മുണ്ടക്കയം: മുണ്ടക്കയം-മൈക്കോളജി റോഡിൽ ഓടയും കലുങ്കും പുനർനിർമ്മിക്കുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ച പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസിനെ സി.പി.എം ഇ.എം.എസ് കോളനി ബ്രാഞ്ച് യോഗം അഭിനന്ദിച്ചു. തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ബ്രാഞ്ച് സെക്രട്ടറി ജേക്കബ് പുന്നത്തറ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറിമാരായ റജീന റഫീഖ്, എം.ജി രാജു, ഏരിയാ കമ്മിറ്റിയംഗം സി.വി അനിൽകുമാർ, ജോസിൻ ആനിത്തോട്ടം, എം.എച്ച് നെജീബ്, ആഷിഷ് ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു.