covid

കോട്ടയം: കൊവിഡ് സ്ഥിരീകരിച്ചോ ലക്ഷണങ്ങൾ ഉള്ളതുകൊണ്ടോ വീടുകളിൽ കഴിയുന്നവരിൽ ശാരീരിക അപായ സൂചനകൾ കണ്ടാൽ ഉടൻ ചികിത്സ ലഭ്യമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അറിയിച്ചു. മൂന്നു ദിവസത്തിലധികം തുടരുന്ന കടുത്ത പനി, ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്, ഓക്‌സിജന്റെ അളവ് കുറയൽ, നെഞ്ചുവേദന തുടങ്ങിയതാണ് ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ.

ഗൃഹ ചികിത്സയിൽ കഴിയുന്നവർ പ്രദേശത്തെ ആർ.ആർ.ടി, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ ഫോൺ നമ്പരുകൾ കൈയിൽ കരുതണം. കുറഞ്ഞത് ഏഴു ദിവസം നന്നായി വിശ്രമിക്കുകയും ദിവസം എട്ടു മണിക്കൂർ ഉറങ്ങുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. ഇവർക്ക് സാധാരണ കഴിക്കുന്ന എല്ലാ ഭക്ഷണവും കഴിക്കാം. മുറിയുടെ ജനാലകൾ പരമാവധി തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കണം. ഉപയോഗിക്കുന്ന സാധനങ്ങൾ പങ്കുവയ്ക്കുന്നത് ഒഴിവാക്കണം.