
കോട്ടയം: സർപ്പ ആപ് സംബന്ധിച്ച അറിയിപ്പിനെത്തുടർന്ന് പാമ്പിനെ പിടിക്കണമെന്നാവശ്യപ്പെട്ടുള്ള ഒട്ടേറെ സന്ദേശങ്ങൾ ലഭിക്കുന്നതായി അധികൃതർ അറിയിച്ചു. എന്നാൽ ഇക്കൂട്ടത്തിൽ വ്യാജ സന്ദേശങ്ങളും ലഭിക്കാറുണ്ടെന്ന് റെസ്‌ക്യൂവർമാർ പറയുന്നു. അതിനാൽ, ആപ്പിൽ ലഭിച്ച പാമ്പിന്റെ ഫോട്ടോയും ഇരിക്കുന്ന സ്ഥലവും സംബന്ധിച്ച് കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷമാണ് റെസ്‌ക്യൂവർമാർ ലൊക്കേഷനുകളിലേക്ക് പോകുന്നത്. 20 മിനിറ്റുകൾക്കുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കി റെസ്‌ക്യൂവർമാർ ലൊക്കേഷനിൽ എത്തുമെന്ന് ജില്ലാ സ്‌നേക്ക് റെസ്‌ക്യൂ കോ ഒാർഡിനേറ്റർ അബീഷ് കോട്ടയം പറഞ്ഞു.