waste

കോട്ടയം: ഹരിതകർമ്മസേനയുടെ മാലിന്യ ശേഖരണ സംസ്‌കരണം ഊർജിതമാക്കാൻ 'ഹരിത മിത്രം' ആപ്പ് പുറത്തിറക്കും. ഹരിതമിത്രം മോണിറ്ററിംഗ് സിസ്റ്റം എന്നാണ് കെൽട്രോണിന്റെ സഹായത്തോടെ പുറത്തിറക്കുന്ന ആപ്പിന്റെ പൂർണ രൂപം. ജില്ലയിലെ എല്ലാ നഗരസഭകളുമുൾപ്പെടെ 27 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.

മാർച്ച് ആദ്യ വാരത്തോടെ പദ്ധതി നടപ്പാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഹരികേരളം മിഷൻ. ഇതിനായി അതത് ദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കുള്ള പരിശീലനം ഫെബ്രുവരി 10ന് നടത്തും. ഇതു സംബന്ധിച്ച് പദ്ധതികൾ സമർപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ ആർ കോഡ് സ്ഥാപിക്കും.