nishad


അടിമാലി: ആൾതാമസമില്ലാത്ത വീട്കുത്തിത്തുറന്ന് പത്ത്കിലോ കുരുമുളകും വീട്ടുപകരണങ്ങളും കവർന്ന കേസിൽ സഹോദരൻമാർ ഉൾപ്പടെ മൂന്ന്പേരെപൊലീസ് അറസ്റ്റ് ചെയ്തു. ഇരുമ്പുപാലം മാറാട്ടിൽ നിഷാദ് (32) സഹോദരൻ നൗഷാദ് (30) , ദേവിയാർകോളനിമുക്കിൽകൈത്തോലിൽ സൂര്യ (30) എന്നിവരാണ്അറസ്റ്റിലായത്.കേസിലെ മറ്റൊരു പ്രതികളായ ജയൻ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇരുമ്പുപാലത്തിന് സമീപം താമസിക്കുന്ന ചെറുപറമ്പിൽ മോഹനന്റെ ആൾ താമസം ഇല്ലാത്ത വീട്ടിൽ നിന്നും കഴിഞ്ഞ 30ന് രാത്രിയിൽ പത്ത് കിലോ കുരുമുളക്, വീട്ട് പാത്രങ്ങൾ, ഓട്ട് വിളക്ക്
എന്നിവയാണ് പ്രതികൾ കവർന്നത്. മോഹനൻ മുനിയറചാലിലാണ് താമസം.ആൾ താമസം ഇല്ലാത്ത വീട്ടിൽ സി.സി. ടി.വി.സ്ഥാപിച്ചിരുന്നു. വീട്ടുകാർ തിങ്കളാഴ്ച തിരികെ എത്തിയപ്പോൾ വീട് കുത്തിപ്പൊളിച്ച നിലയിൽ കണ്ടു. തുടർന്ന് സി.സി.ടി.വി. പരിശോധിച്ചപ്പോൾ പ്രതികളെ തിരിച്ചറിഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. മോഷ്ടിച്ച കുരുമുളക് വിൽപന നടത്തിയത് കണ്ടെടുത്തു. ഇതിന് മുൻപും പ്രതികൾ ഈ വീട്ടിൽ നിന്നും മോഷണം നടത്തിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അടിമാലി എസ്.ഐ.മാരായ അബ്ദുൾ ഖനി, നൗഷാദ്, എ.എസ്.ഐ. മാരായ അബ്ബാസ്, കബീർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടി യത്