പൊൻകുന്നം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും നെസ്‌ലെ ഇന്ത്യയുടെയും നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ഗവ.എയിഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കും മാസ്‌ക്, സാനിറ്റൈസർ , തെർമ്മൽ സ്‌കാനർ, പൾസ്ഓക്‌സിമീറ്റർ, എന്നിവ സൗജന്യമായി വിതരണം ചെയ്തു. 26 ലക്ഷം രൂപ വില വരുന്ന കൊവിഡ് പ്രതിരോധ സാമഗ്രികകൾ ജില്ലയിലെ നാല് ഡി.ഇ.ഒ തലങ്ങളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി സ്‌കൂൾ എച്ച്.എം മാർക്ക് വിതരണം ചെയ്തു. ചടങ്ങിൽ നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് റീജിയണൽ കോർപ്പറേറ്റ് അഫയേഴ്‌സ് മാനേജർ ജോയി സക്കറിയാസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.എൻ. ഗിരീഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ് പുത്തൻകാല, രാജേഷ് വാളിപ്ലാക്കൽ, ഡി.ഇ.ഒമാർ തുടങ്ങിയവർ സംബന്ധിച്ചു.