ഇളങ്ങുളം: അമ്മൻകൊട ഉത്സവത്തിന് സമാപനം കുറിച്ച് മുത്താരമ്മൻ കോവിലിൽ മഞ്ഞൾനീരാട്ടും കുരുതിയും നടത്തി. ഇന്നലെ രാവിലെ പൊങ്കാലയ്ക്ക് ശേഷമാണ് മഞ്ഞൾനീരാട്ട് തുടങ്ങിയത്. വ്രതശുദ്ധിയോടെ ഭക്തർ അടുപ്പിലെ ചെമ്പിൽ തിളയ്ക്കുന്ന മഞ്ഞൾവെള്ളം കമുകിൻപൂക്കുല കൊണ്ട് ദേഹത്തേക്ക് തെറിപ്പിച്ച് നൃത്തമാടി. കുരുതിക്കുശേഷം മഹാപ്രസാദമൂട്ടും നടത്തി. ഉത്സവം കഴിഞ്ഞ് അടച്ച ക്ഷേത്രത്തിൽ ഇനി 8-ാംതീയതിയാണ് നടതുറപ്പ്. അന്ന് കുരുതിക്ക് ശേഷം പൊങ്കാലയും പ്രസാദമൂട്ടുമുണ്ടാകും.