
പൊൻകുന്നം : ഫോക്കസ് ഏരിയ നിർണയത്തിലെ അപാകത ചൂണ്ടിക്കാട്ടിയ അദ്ധ്യാപകരെ തൊഴിലാളി നേതാവുകൂടിയായ വിദ്യാഭ്യാസ മന്ത്രി അവഹേളിച്ചത് അദ്ധ്യാപക സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു) ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. മന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പു പറയണം. ജില്ലാ പ്രസിഡന്റ് നാസർ മുണ്ടക്കയം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടിൽ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ സുഹറ അബ്ദുൽ ഖാദർ കായിക മേളയിലെ വിജയികൾക്ക് ഉപഹാരം നൽകി.സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി .കെ. അസീസ് മുഖ്യ പ്രഭാഷണം നടത്തി.