പത്തനാട്:വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദമായി ഉയർത്താൻ നടപടികൾ ആരംഭിച്ചന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ആശുപത്രി കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിച്ചു. ആർദ്രം മിഷനിൽ നിന്നും അനുവദിച്ച 37 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ച 14 ലക്ഷം രൂപയുമടക്കം 51 ലക്ഷം രൂപാ ചെലവഴിച്ചാണ് ഇടയിരിക്കപ്പുഴ സി.എച്ച്.സി വാഴൂർ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററായി (എഫ്.എച്ച്.സി ) ഉയർത്തുന്നത്. 51 ലക്ഷം ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്.