
കോട്ടയം: 2016 മാർച്ച് 31 നോ അതിനു മുമ്പോവരെയുള്ള വാഹന നികുതി കുടിശിക ഒറ്റത്തവണയായി അടയ്ക്കാം. സ്വകാര്യ വാഹനങ്ങൾക്ക് അധിക നികുതിയും പലിശയും ഉൾപ്പടെയുള്ള തുകയുടെ 40 ശതമാനവും പൊതുവാഹനങ്ങൾക്ക് 30 ശതമാനവും മാത്രം അടച്ച് ബാദ്ധ്യതയിൽ നിന്ന് ഒഴിവാകാം. തുടർന്ന് വാഹനം ഉപയോഗിക്കുന്നില്ലെങ്കിൽ നിയമനടപടികൾ ഒഴിവാക്കി രജിസ്‌ട്രേഷൻ റദ്ദാക്കാം. വാഹനം നിലവിലില്ല എന്നുള്ള സത്യവാങ്മൂലം 100 രൂപ മുദ്രപത്രത്തിൽ എഴുതി കോട്ടയം ആർ ടി ഓഫീസിലോ, സബ് ആർ.ടി ഓഫീസുകളിലോ നൽകി നികുതി അടച്ച് റവന്യൂ റിക്കവറി നടപടി ഒഴിവാക്കാം. ഫോൺ: 0481 2560429.