പാലാ: 2016 മാർച്ച് 31ന് ശേഷം നികുതി അടച്ചിട്ടില്ലാത്ത വാഹനങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം കുടിശിക നികുതി അടയ്ക്കുന്നതിന് മാർച്ച് 31 വരെ അവസരമുണ്ട്. നശിച്ചുപോയ വാഹനങ്ങൾക്കും കൈമാറ്റം ചെയ്തിട്ട് പേര് മാറാതെ ഉപയോഗിച്ച് ഇപ്പോൾ നിലവിൽ ഇല്ലാത്ത വാഹനങ്ങളുടെയും കുടിശിക അടച്ച് രജിസ്‌ട്രേഷൻ അസാധുവാക്കുവാൻ ഈ അവസരത്തിലൂടെ സാധിക്കും. ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ കുടിശിക 30 ശതമാനവും സ്വകാര്യ വാഹനങ്ങളുടേത് 40 ശതമാനവുമാണ് അടയ്‌ക്കേണ്ടതെന്ന് പാലാ ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.