കോട്ടയം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ എം.സി.എ, ബി.സി. പി.ജി.ഡി.സി.എ, സി.ഐ.റ്റി എന്നീ കോഴ്‌സുകൾക്ക് 2022 ബാച്ചിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയുള്ളവർക്ക് എം.സി.എ (രണ്ട് വർഷം സെമസ്റ്ററിന് 12000 ), പി.ജി.ഡി.സി.എ (ഒരു വർഷം സെമസ്റ്ററിന് 10800) എന്നീ കോഴ്‌സുകൾക്കും പ്ലസ്ടു അല്ലെങ്കിൽ പോളിടെക്‌നിക് ഡിപ്ലോമ പാസായവർക്ക് ബി.സി.എ (മൂന്ന് വർഷം സെമസ്റ്ററിന് 7000) അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമുള്ളവർക്ക് ആറ് മാസ കോഴ്‌സായ സി.ഐ.ടിയ്ക്കും അപേക്ഷിക്കാം. വിദ്യാർത്ഥികൾക്കെന്നപോലെ ജോലിക്കാർക്കും അഡ്മിഷൻ ലഭിക്കും. യു.ജി.സി, എ.ഐ.സി.ടി.എ കേരള പി.എസ്.സി അംഗീകാരങ്ങളുള്ള കോഴ്‌സുകളുടെ അഡ്മിഷൻ കോട്ടയം ടി.ബി റോഡിൽ മുൻസിപ്പൽ കോംപ്ലക്‌സിലുള്ള ഇഗ്നോ സ്റ്റഡി സെന്ററായ ഐ.ഐ.ഐടിയിൽ നിന്നും ലഭിക്കും. ഫോൺ: 0481 2302499, 9496225599, 9496544599, 9496544466.