കറുകച്ചാൽ: ക്ഷീര വികസന വകുപ്പ് മുഖേന ക്ഷീരഗ്രാമം പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് പശുക്കളെ വിതരണം ചെയ്തു.
കറുകച്ചാൽ ഗ്രാമപഞ്ചായത്ത് മെമ്പർ എൻ.ജയപ്രകാശ് വിതരണം നിർവഹിച്ചു. വാഴൂർ ഡി.ഒ പി.എസ് ഷിഹാബുദീൻ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അമ്പിളി രാജേഷ്, ജയമോൾ, സംഘം പ്രസിഡന്റ് ജോജോ ജോസഫ്, കാഞ്ഞിരപ്പള്ളി ഡയറിഫാം ഇൻസ്‌പെക്ടർ കണ്ണൻ എസ്.പിള്ള, പദ്ധതി ഗുണഭോക്താക്കൾ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.