കുഴിമറ്റം: എസ്.എൻ.ഡി.പി യോഗം 4892-ാം കുഴിമറ്റം ശ്രീനാരായണ തീർത്ഥർസ്വാമി സ്മാരക ശാഖാ ക്ഷേത്രത്തിൽ എട്ടാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം 5 മുതൽ 9 വരെ നടക്കുമെന്ന് പ്രസിഡന്റ് എൻ.ഡി ശ്രീകുമാർ, സെക്രട്ടറി പി.കെ വാസു, വൈസ് പ്രസിഡന്റ് പി.മാധവൻ, യൂണിയൻ കമ്മറ്റി അംഗം പി.എസ് കൃഷ്ണൻകുട്ടി, ദേവസ്വം സെക്രട്ടറി പി.ജി ബിനോമോൻ എന്നിവർ അറിയിച്ചു. 5ന് രാവിലെ 5.30ന് ഗണപതിഹോമം, 8ന് ശുദ്ധികലശപൂജ, 9ന് അഭിഷേകം, വൈകിട്ട് 6ന് കൊടിക്കയർ സമർപ്പണം, 7ന് ദീപാരാധന, 7.45നും 8.25നും മദ്ധ്യേ വിനോദ് തന്ത്രിയുടെയും മേൽശാന്തി നിബു ശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 8.30ന് ഉത്സവസന്ദേശം, 8ന് പ്രസാദവിതരണം. 6 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ പതിവ് ക്ഷേത്രചടങ്ങുകൾ, 7ന് ഗുരുദേവ കൃതികളുടെ പാരായണം, വൈകിട്ട് 6.30ന് ദീപാരാധന. സമാപനദിവനസമായ 9ന് രാവിലെ പതിവ് ക്ഷേത്രചടങ്ങുകൾ, 8.30ന് പഞ്ചവിംശതി കലശപൂജ, തുടർന്ന് കലശം, പ്രതിഷ്ഠാദിനപൂജ, പ്രസാദവിതരണം, വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് കൊടിയിറക്ക്, പ്രസാദവിതരണം.