മുണ്ടക്കയം: മുണ്ടക്കയത്ത് സർക്കാർ ഐ.ടി.ഐ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു സാങ്കേതിക വിദ്യാഭ്യാസ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. പ്രസിഡന്റ് രേഖ ദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം
സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ ഉദ്ഘാടനം ചെയ്തു. ആധുനിക ത്രിഡി കോഴ്‌സ് ഉൾപ്പെടെ വിവിധ സാങ്കേതിക കോഴ്‌സുകൾ അടുത്ത അദ്ധ്യായന വർഷം മുതൽ ആരംഭിക്കാൻ കഴിയുമെന്ന് എം.എൽ.എ അറിയിച്ചു. വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, സി.വി അനിൽകുമാർ,പ്രസന്ന ഷിബു, വിൻസി ഇമ്മാനുവൽ, ബെന്നി ചേറ്റുകുഴി, ബോബി മാത്യു ,ഷീലാ ഡോമിനിക്, ടോമി,,ലിസി ജിജി, സലോചന , ഷിജി, സിനിമോൾ , ജാൻസി , ജിനീഷ് എന്നിവർ പ്രസംഗിച്ചു. വ്യാവസായിക പരിശീലന വകുപ്പിൽ നിന്നും സാംരാജ് (ഇൻസ്‌പെക്ടർ ഓഫ് ട്രൈനിംഗ് കോട്ടയം) , ജയകുമാർ (വൈസ് പ്രിൻസിപ്പാൾ ), സജിമോൻ തോമസ് (ഗ്രൂപ്പ് ഇൻസ്ട്രക്ടർ ) സുധീഷ് (ഇൻസ്ട്രക്ടർ ) എന്നിവരും യോഗത്തിൽ പങ്കെടുത്തു