പാലാ: പൂവരണി മഹാദേവ ക്ഷേത്രത്തിൽ ഉത്സവം നാളെ കൊടിയേറും. നാളെ വൈകുന്നേരം 6ന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് . തുടർന്നുള്ള ദിവസങ്ങളിൽ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ 10 വരെ രാവിലെ 8.30ന് കാഴ്ചശ്രീബലി എഴുന്നള്ളത്ത്.10.30ന് ഉത്സവബലി 12ന് ഉത്സവബലി ദർശനം 5.30ന് കാഴ്ചശ്രീബലി, 9.30ന് വിളക്കിനെഴുന്നള്ളത്ത് എന്നിവ നടക്കും.
പള്ളിവേട്ട ദിനമായ 11ന് രാവിലെ 8 മുതൽ 1 വരെ ശ്രീബലി എഴുന്നള്ളത്ത് 4.30ന് കാഴ്ചശ്രീബലി 10.30ന് പള്ളിവേട്ട എഴുന്നള്ളത്ത് ആറാട്ടുദിനമായ 12 ന് 11 മുതൽ ആറാട്ട് സദ്യ 12 ന് സമൂഹനാമജപം 1.30ന് ആറാട്ട് എഴുന്നള്ളത്ത് 4 ന് ആറാട്ടുകടവിൽ ഇറക്കി പൂജ, 4.30 ന് ആറാട്ട്' 6.30ന് മീനച്ചിൽ വടക്കേ കാവിൽ ഇറക്കി പൂജ, പ്രസാദമൂട്ട്, 11.30 ന് ആറാട്ട് എതിരേൽപ്പ്. ക്ഷേത്രത്തിലെ തിരുവരങ്ങിൽ എല്ലാ ദിവസവും കലാപരിപാടികളും അരങ്ങേറും.
രണ്ടാം ഉത്സവദിനമായ 6ന് രാവിലെ 10.30ന് നാരയണീയ പാരായണം 7 ന് നാമാമൃതനാമരസം 7ന് രാവിലെ 10.30ന് ഓട്ടൻതുള്ളൽ വൈകുന്നേരം 7.15ന് ഡാൻസ്,7' 45 ന് ആദ്ധ്യാത്മിക പ്രഭാഷണം, 8ന് രാവിലെ 10.30ന് പ്രഭാഷണം, വൈകുന്നേരം 7ന് തിരുവാതിര, 8ന് ഡാൻസ്, 9ന് രാവിലെ 10.30ന് ഓട്ടൻതുള്ളൽ, വൈകുന്നേരം 7ന് ശിവതാണ്ഡവ നൃത്തത്തോടുകൂടിയ ഭജന, 10ന് രാവിലെ 10.30ന് ചാക്യാർകൂത്ത്,വൈകുന്നേരം 7ന് കരോക്കെ ഗാനമേള. പള്ളിവേട്ട ദിനത്തിൽ രാവിലെ 8.30 മുതൽ സോപാന നൃത്തം' ആറാട്ടുദിനമായ 12 ന് രാവിലെ 10ന് കൊച്ചിൻ മൻസൂറിന്റെ ഗാനപ്രഭാതം വൈകുന്നേരം 7ന് പൂവരണി കെ.വി.പി.നമ്പൂതിരിയുടെ സംഗീത സദസ്സ് എന്നിവ നടക്കും.