കൊല്ലപ്പള്ളി : കേരള കർഷകസംഘത്തിന്റെ ആഭിമുഖ്യത്തിൽ കടനാട് പഞ്ചായത്തിലെ മെമ്പർഷിപ്പ് ഏറ്റുവാങ്ങൽ കൊല്ലപ്പള്ളിയിൽ നടന്നു .കേരള കർഷകസംഘം കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ആർ. മധുസൂധനൻ മെമ്പർഷിപ്പ് കടനാട് പഞ്ചായത്ത് സെക്രട്ടറി കെ.എസ്.അജയകുമാറിൽ നിന്നും ഏറ്റുവാങ്ങി. രഘുനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ പ്രസിഡന്റ് സി.എം സിറിയക് ,ഷിലു കൊടൂർ ,ഷിബി ഒട്ടുവഴിക്കൽ,സാജു വലിയ കുന്നേൽ എന്നിവർ പ്രസംഗിച്ചു
ഫോട്ടോ: കേരള കർഷകസംഘത്തിന്റെ കടനാട് പഞ്ചായത്തുതല മെംബർഷിപ്പ് ഏറ്റുവാങ്ങൽ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.ടി മധുസൂധനൻ നിർവഹിക്കുന്നു