
കോട്ടയം : ഉൾനാടൻ വിനോദ സഞ്ചാരത്തേയും ജലഗതാഗതത്തേയും പ്രോത്സാഹിപ്പിക്കുന്നതിന് വിനോദസഞ്ചാരവകുപ്പും ഡി.ടി.പി.സി.യും സംയുക്തമായി സംഘടിപ്പിക്കുന്ന പൈതൃകജലയാത്രയുടെ ട്രയൽറൺ നടത്തി. കുമരകം ചീപ്പുങ്കലിൽ നിന്ന് ശിക്കാര ബോട്ടിൽ ആരംഭിച്ച യാത്ര മണിയാപറമ്പ് കൊട്ടാമ്പുറം വഴി മാന്നാനം കടവിൽ അവസാനിച്ചു. വിനോദ സഞ്ചാരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി.ശ്രീകുമാർ, ഡി.ടി.പി.സി. സെക്രട്ടറി റോബിൻ സി.കോശി, ടൂറിസം ഇൻഫർമേഷൻ ഓഫീസർ പി.എസ്. ഗിരീഷ് എന്നിവർ നേതൃത്വം നൽകി. ഫാ.ജയിംസ് മുല്ലശ്ശേരി, ഏറ്റുമാനൂർ നഗരസഭാംഗം ബിജു കളരിക്കൽ, ഫാ.ആന്റണി ബൈജു മാതിരമ്പുഴ എന്നിവരുടെ നേതൃത്വത്തിൽ മാന്നാനം കടവിൽ ജലയാത്രയ്ക്ക് സ്വീകരണം നൽകി.