
കോട്ടയം : 15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ രണ്ടാംഡോസ് വാക്‌സിനേഷൻ ആരംഭിച്ചു. ആദ്യ ദിനമായ ഇന്നലെ 856 പേർ രണ്ടാം ഡോസ് സ്വീകരിച്ചു. ആദ്യ ഡോസ് കൊവാക്‌സിൻ സ്വീകരിച്ച 28 ദിവസം പൂർത്തിയായവർക്കാണ് രണ്ടാം ഡോസ് നൽകിയത്. ജനുവരി മൂന്നിനായിരുന്നു കുട്ടികളുടെ ഒന്നാം ഡോസ് വാക്‌സിനേഷൻ ആരംഭിച്ചത്. ജില്ലയിൽ ഇതുവരെ 81,818 കുട്ടികൾ വാക്‌സിൻ സ്വീകരിച്ചു. ഈ വിഭാഗത്തിലുള്ള 85400 കുട്ടികളിൽ 95.80% കുട്ടികൾ വാക്‌സിൻ സ്വീകരിച്ചുകഴിഞ്ഞു. കൊവിഡ് ബാധിച്ചതുമൂലം വാക്‌സിൻ എടുക്കാൻ കഴിയാത്തവർ രോഗ മുക്തിനേടി മൂന്നു മാസം കഴിഞ്ഞാണ് വാക്‌സിൻ എടുക്കേണ്ടത്.