
അടിമാലി: റേഞ്ച് ഫോറസ്റ്റ് ഓഫീസിന് ഐ എസ് ഒ സർട്ടിഫൈഡ് അംഗീകാരം കൈമാറി.റേഞ്ച് ഓഫീസിൽ നടന്ന ചടങ്ങിൽ ഐഎസ് ഒ പ്രതിനിധി എൻ ശ്രീകുമാർ സർട്ടിഫിക്കറ്റ് കോട്ടയം ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ജോർജ്ജി പി മാത്തച്ചന് കൈമാറി.തുടർന്ന് മൂന്നാർ ഡിവിഷൻ ഡിഎഫ്ഒ രാജു കെ ഫ്രാൻസീസ് അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ .വി രതീഷ് എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി .ജി പ്രതീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു,വൈസ് പ്രസിഡന്റ് മേരി തോമസ്, വനംവകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.