
കോട്ടയം: കാർഷിക മേഖലയുടെ താത്പര്യങ്ങൾ അവഗണിച്ച കേന്ദ്ര ബഡ്ജറ്റിലൂടെ കൃഷിക്കാരോടും കാർഷിക മേഖലയോടും ഏറ്റവും വലിയ വഞ്ചനയാണ് കാണിച്ചിരിക്കുന്നതെന്ന് കേരള കോൺഗ്രസ് എക്‌സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. കൊവിഡ് സാഹചര്യങ്ങളുടെ അതിരൂക്ഷമായ പ്രതിസന്ധിമൂലം തകർച്ചയെ നേരിടുന്ന കാർഷിക ജനതയ്ക്കായി കൂടുതൽ ആശ്വാസ പദ്ധതികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കഴിഞ്ഞ ബഡ്ജറ്റിൽ ഉണ്ടായിരുന്ന പരിഗണനപോലും ഇല്ലാത്തത് നിർഭാഗ്യകരമാണ്. റബർ വിലസ്ഥിരതാ ഫണ്ട് 250 രൂപയാക്കണമെന്ന ആവശ്യവും, നാളികേത്തിന്റെയും നെല്ലിന്റെയും സംഭരണവില വർദ്ധിപ്പാക്കാനുള്ള നടപടികളും കൈക്കൊള്ളാത്തത് കേരളത്തിലെ കൃഷിക്കാരോടുള്ള വെല്ലുവിളിയാണ്. പാർട്ടി ചെയർമാൻ പി.ജെ ജോസഫിന്റെ നേതൃത്വത്തിൽ മന്ത്രി നിർമ്മലാ സീതാരാമന് നിവേദനം സമർപ്പിക്കുമെ
ന്നും അദ്ദേഹം പറഞ്ഞു.