കാഞ്ഞിരപ്പള്ളി : സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന 10-ാം ക്ലാസ് , ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് ജയിച്ചതും 17 വയസ് പുർത്തിയായതുമായ വ്യക്തികൾക്ക് 10-ാം ക്ലാസ് തുല്യതാ കോഴ്‌സിന് ചേരാം. 10-ാം ക്ലാസ് വിജയിച്ചതും 22 വയസ് പൂർത്തിയായതുമായ വ്യക്തികൾക്ക് ഹയർ സെക്കന്ററി തുല്യത ഒന്നാം വർഷ കോഴ്‌സിന് അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗ ഭിന്നശേഷി പഠിതാക്കൾക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്. ട്രാൻസ്ജൻഡർ പഠിതാക്കൾ രജിസ്‌ട്രേഷൻ ഫീസും കോഴ്‌സ് ഫീസും നൽകേണ്ടതില്ല. വിശദ വിവരങ്ങൾക്ക് 8606891013, 9447844596 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക