ചെറുവള്ളി: പൊൻകുന്നം-പുനലൂർ ഹൈവേയിൽ പഴയിടം മുതൽ മൂലേപ്ലാവ് വരെയുള്ള പ്രദേശത്ത് വഴിവിളക്ക് സ്ഥാപിച്ചില്ല. ഇവിടെ രാത്രി വെളിച്ചമില്ലാത്തതിനാൽ വാഹനങ്ങൾ നിർത്തിയിട്ട് മദ്യപസംഘങ്ങളുടെ വിളയാട്ടമാണെന്നാണ് പ്രദേശവാസികളുടെ പരാതി. ചിറക്കടവ് പഞ്ചായത്ത് വഴിവിളക്ക് ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.