കോട്ടയം: എം.ജി സർവകലാശാലയിലെ മാഫിയാ ഇടപാടുകളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എസ്.എസ്.എൽ.സി തോറ്റ് 20 വർഷത്തിന് ശേഷം പഠിച്ച എൽസി അഞ്ചു വർഷം കൊണ്ട് പ്ലസ് ടൂവും എം.ജി സർവകലാശാലയിൽ നിന്ന് ഡിഗ്രിയുമെടുത്തത് അന്വേഷിക്കണമെന്നും അഭിജിത് പറഞ്ഞു.