മാഞ്ഞൂർ: എസ്.എൻ.ഡി.പി യോഗം 122ാം നമ്പർ മാഞ്ഞൂർ ശാഖാ ഗുരുദേവക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ 6ന് നടക്കുമെന്ന് ശാഖാ പ്രസിഡന്റ് രജീഷ് ഗോപാൽ, സെക്രട്ടറി ഇ.കെ മോഹനൻ എന്നിവർ അറിയിച്ചു.
6ന് പുലർച്ചെ ഗണപതിഹോമം, രാവിലെ 9ന് സ്വാമി ധർമ്മചൈതന്യയെ പൂർണ്ണകുംഭം നൽകി സ്വീകരിക്കൽ. തുടർന്ന് 9.30 നും 10.30 നും മദ്ധ്യേ ശിവഗിരി മഠം തന്ത്രി ശ്രീനാരായണ പ്രസാദിന്റെ മുഖ്യകാർമ്മികത്വത്തിൽ സ്വാമി ധർമ്മ ചൈതന്യ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നിർവഹിക്കും.
തുടർന്ന് ജീവകലാശാഭിഷേകം, പരികലാശാഭിഷേകം, ബ്രഹ്മകലാശാഭിഷേകം, മഹാഗുരുപൂജ.
11.30ന് സ്വാമി ധർമ്മ ചൈതന്യയുടെ അനുഗ്രഹ പ്രഭാഷണം. ശ്രീനാരായണ പ്രസാദ് പ്രതിഷ്ഠ സന്ദേശം നൽകും. 7ന് വൈകിട്ട് 5ന് നടക്കുന്ന സമ്മേളനത്തിൽ ക്ഷേത്ര സമർപ്പണം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ മുഖ്യപ്രഭാഷണം നടത്തും. യോഗം കൗൺസിലർ സി.എം ബാബു, യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർകുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുധ മോഹൻ എന്നിവർ പ്രസംഗിക്കും. ശാഖ പ്രസിഡന്റ് രജീഷ് ഗോപാൽ സ്വാഗതവും സെക്രട്ടറി ഇ.കെ മോഹനൻ നന്ദിയും പറയും.. പ്രതിഷ്ഠ കർമ്മത്തോടനുബന്ധിച്ചു ഇന്നലെ ബിംബ പരിഗ്രഹം, പ്രസാദ പരിഗ്രഹം എന്നിവ നടന്നു. ഇന്ന് രാവിലെ ഹോമങ്ങൾ, ബിംബ ശുദ്ധിക്രിയകൾ, വാസ്തു ഹോമം, വാസ്തുബലി എന്നിവ നടക്കും.