കോട്ടയം: ഫിഷറീസ് വകുപ്പിൽ പുതിയ തസ്തികകൾ അനുവദിച്ചതിൽ എൻ.ജി.ഒ യൂണിയൻ ആഹ്ലാദപ്രകടനം നടത്തി. ഫിഷറീസ് അസി. ഡയറക്ടർ, ഫിഷറീസ് ഓഫീസർ, ക്ലർക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്, ഫിഷറീസ് ഗാർഡ് എന്നീ തസ്തികകളാണ് അനുവദിച്ചത്. ഫിഷറീസ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിനു മുന്നിൽ നടത്തിയ ആഹ്ലാദപ്രകടനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ടി.ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ.ഡി സലിംകുമാർ, ഇ.എസ് സിയാദ് എന്നിവർ പങ്കെടുത്തു. വൈക്കത്ത് ജില്ലാ സെക്രട്ടറിയേറ്റംഗം സി.ബി ഗീത, കെ.എസ് രാജേഷ് എന്നിവർ പങ്കെടുത്തു.