മുണ്ടക്കയം: ശ്രി പാർത്ഥസാരഥി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി താഴ്മൺ മഠം കണ്ഠരര് മോഹനരുടെയും മേൽശാന്തി പി.കെ അനിൽ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ ചടങ്ങുകൾ നടന്നു. ആറാട്ട് ദിനമായ 10 വരെ ക്ഷേത്ര സന്നിധിയിൽ വിശേഷാൽ ചടങ്ങുകൾ നടക്കും. രാവിലെ 5.30ന് മഹാഗണപതി ഹോമം ,7ന് ഉഷപൂജ ,ശ്രീഭൂതബലി ,8ന് ഭാഗവത പാരായണം , 9.30ന് കലശപൂജ ,കലശാഭിഷേകം, 11:30 ന് ഉച്ചപൂജ ,വൈകിട്ട് 5.30ന് നടതുറപ്പ് ,വിശേഷാൽ പൂജ ,6.30ന് ദീപാരാധന, 7.30 ന് അത്താഴപൂജ ,ശ്രീഭൂതബലി എന്നീ ചടങ്ങുകൾ നടക്കും.