
കോട്ടയം : സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന് രൂപം നൽകിയതിനെ തുടർന്ന് 10 രൂപ, 20 രൂപ നിരക്കിൽ അംഗങ്ങൾ അടച്ചു കൊണ്ടിരുന്ന പ്രതിമാസ വരിസംഖ്യ 100 രൂപയാക്കി ഏകീകരിച്ചിരുന്നു. എന്നാൽ ബാങ്കിൽ നേരിട്ട് വരിസംഖ്യ അടയ്ക്കുന്ന പല അംഗങ്ങളും ഏകീകരിച്ച പ്രതിമാസ വരിസംഖ്യയായ 100 രൂപ അടയ്ക്കാത്തതിനാൽ ജില്ലയിലെ അംഗങ്ങൾ അടിയന്തരമായി ഓഫീസുമായി ബന്ധപ്പെടണം. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടിയില്ലെങ്കിൽ അംഗങ്ങളുടെ റിട്ടയർമെന്റ് പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ അനുവദിച്ചു നൽകില്ലെന്ന് ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 04812300762.