കോട്ടയം: കുഴിയിൽ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി. തിരുവാതുക്കൽ സ്വദേശി വിനു (23)നെയാണ് കുഴിയിൽ വീണനിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ 2.40 ഓടെയാണ് സംഭവം. ആനന്ദ് തിയേറ്ററിന് സമീപം റോഡരികിൽ നിന്നും മാറി 15 അടി താഴ്ച്ചയിൽ വീണ് അബോധാവസ്ഥയിലായ നിലയിലായിരുന്നു. തുടർന്ന് വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി. അഗ്നിശമന സേനയെത്തി ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.