മുണ്ടക്കയം: ബന്ധുക്കൾ തമ്മിലുള്ള വാക്കുതർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. കോരുത്തോട് ചണ്ണപ്ലാവ് കോണേൽ ബിജു (43)നെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോരുത്തോട് കൊട്ടാരം കട പുത്തേട്ട് സത്യൻ (50) നെതിരെ പൊലീസ് കേസെടുത്തു. ഈയാൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇരുവരുടെയും ബന്ധുക്കൾ തമ്മിലുള്ള പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്.