പാലാ: ജനറൽ ആശുപത്രിയിലെ കൊവിഡ് പ്രതിരോധ വീഴ്ചയ്ക്കും അനാസ്ഥയ്ക്കുമെതിരെ ബി.ജെ.പി പാലാ മണ്ഡലം കമ്മറ്റിയുടെ
നേതൃത്വത്തിൽ പ്രതിഷേധധർണ നടത്തി. ജില്ലാ പ്രസിഡന്റ് ലിജിൻലാൽ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കൻ, സംസ്ഥാന സമിതി അംഗം എൻ.കെ. ശശികുമാർ, ജനറൽ സെക്രട്ടറിമാരായ ബിനീഷ് ചൂണ്ടച്ചേരി, അഡ്വ. അനീഷ് ജി, മണ്ഡലം ഭാരവാഹികളായ ദീപു സി.ജി, ജയൻ കരുണാകരൻ, ശുഭ സുന്ദർരാജ്, മുൻസിപ്പാലിറ്റി ജനറൽ സെക്രട്ടറി സതീഷ് ജോൺ എന്നിവർ പ്രസംഗിച്ചു.