ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ഇത്തിത്താനം കിഴക്ക് 1688-ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് തുടക്കമാകും.10ന് സമാപിക്കും. പതിവ് ക്ഷേത്രചടങ്ങുകൾ, ഇന്ന് വൈകിട്ട് 5ന് കൊടിസമർപ്പണം. 6.30ന് ദീപാരാധന, സുജിത്ത് തന്ത്രിയുടെയും മേൽശാന്തി ആരോമൽ ശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്, ശ്രീഭൂതബലി, കൊടിയേറ്റ് സദ്യ. 5ന് പതിവ് ക്ഷേത്രചടങ്ങുകൾ, 6ന് രാവിലെ വിശേഷാൽ ഷഷ്ഠിപൂജ, മഹാമൃത്യുഞ്ജയഹോമം, 7ന് പതിവ് ക്ഷേത്രചടങ്ങുകൾ, 8ന് രാവിലെ വിശേഷാൽ ശിവപൂജ, വൈകിട്ട് 4ന് കലവറ നിറയ്ക്കൽ, 6.30ന് ദീപാരാധന, നൂറും പാലും സർപ്പങ്ങൾക്ക്, പുള്ളുവൻ പാട്ട്. 9ന് പതിവ് ക്ഷേത്രചടങ്ങുകൾ, 10ന് രാവിലെ 7ന് ഗുരുദേവഭാഗവത പാരായണം, മഹാനിവേദ്യം, വൈകിട്ട് 4ന് ആറാട്ടുബലി, ആറാട്ട് പുറപ്പാട്, ആറാട്ട്, ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, കൊടിയിറക്ക്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആഘോഷപരിപാടികൾ ഒഴിവാക്കിയതായി ശാഖാ ഭാരവാഹികൾ അറിയിച്ചു.