boat-jetty1

കോട്ടയം : നഗരത്തിരക്കിൽ നിന്ന് മോചനം നേടി അല്പനേരം വിശ്രമിക്കാൻ കോടിമത ബോട്ട് ജെട്ടിയും കൊടൂരാറിന്റെ തീരവും ഒരുങ്ങി. സായ്ഹനങ്ങളിൽ ആറിന്റെ തീരത്ത് കൂടെ ഉലാത്തുന്നതിനും, തണൽ മരങ്ങളുടെ ചുവട്ടിൽ വിശ്രമിക്കുന്നതിനും വിപുലമായ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. കൊവിഡും ലോക്ക് ഡൗണും മൂലം തകർച്ചയിലേക്ക് കൂപ്പുകുത്തിയ ടൂറിസം മേഖലയെ കരകയറ്റുന്നതിനായും ജലഗതാഗത ടൂറിസം തിരിച്ചു കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് നവീകരണപ്രവർത്തനങ്ങൾ. പ്രളയത്തിന് ശേഷം ബോട്ട് ജെട്ടിയിലെ തീരവും മറ്റ് ഭാഗങ്ങളും തകർന്നു തരിപ്പണമായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 91 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഡി.ടി.പി.സിയുടെ നേതൃത്വത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. മുൻപ് സായാഹ്നങ്ങളും അവധി ദിവസങ്ങളും ചെലവഴിക്കുന്നതിനായി പൊതുജനങ്ങളും സഞ്ചാരികളും എത്തിയിരുന്നെങ്കിലും എണ്ണത്തിൽ കുറവായിരുന്നു. ബോട്ട് കയറുന്നതിനായി എത്തുന്നവരും മറ്റുമായിരുന്നു അധികമുണ്ടായിരുന്നത്.

നവീകരണത്തിനു ശേഷം ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള സഞ്ചാരികളും ഇവിടെയ്ക്ക് എത്തി തുടങ്ങി. തകർന്ന് പോയ ടൂറിസം മേഖലയ്ക്ക് കൈത്താങ്ങാകുമെന്നാണ് പ്രതീക്ഷ.

ഡി.ടി.പി.സി സെക്രട്ടറി

കൊടൂരാറിന്റെ വശങ്ങളിൽ പുതിയ ടൈലുകൾ സ്ഥാപിച്ചു
ആറിന്റെ തീരത്തെ സംരക്ഷണഭിത്തികൾ ബലപ്പെടുത്തി
വിളക്കുകാലുകളിൽ പുതിയ ലൈറ്റുകൾ ഇട്ടു
ബോട്ട് ജെട്ടി നവീകരിച്ചു, ഇരിപ്പിടങ്ങൾ ക്രമീകരിച്ചു