
വാഴൂർ: കുടുംബശ്രീ കോട്ടയം ജില്ലാ മിഷൻ മൃഗസംരക്ഷണ മേഖലയിൽ നടപ്പാക്കുന്ന ലൈവ് സ്റ്റോക്ക് എന്റർപ്രണർഷിപ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ വാഴൂർ ബ്ലോക്ക് തല സംഘാടക സമിതി രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി സംഘാടക സമിതി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങൾക്ക് സുസ്ഥിര വരുമാനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണിത്. പഞ്ചായത്തു പ്രസിഡന്റുമാരായ ടി.എസ് ശ്രീജിത്ത്, അഡ്വ.സി.ആർ ശ്രീകുമാർ, വി.പി റജി, കെ.എസ് റംലാബീഗം, ശ്രീജിഷ കിരൺ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അഭിലാഷ് ദിവാകർ, സി.ഡി.എസ് ചെയർപേഴ്‌സൺമാർ, ബ്ലോക്ക് കോ- ഒാർഡിനേറ്റർ എന്നിവർ പങ്കെടുത്തു.