
മുണ്ടക്കയം: മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഓങ്കോളജി, യൂറോളജി വിഭാഗങ്ങൾ ആരംഭിക്കുന്നു. ഓങ്കോളജി വിഭാഗത്തിൽ ഡോ. റോണി ബെൻസൺ എല്ലാ ബുധനാഴ്ചകളിലും നാലു മുതൽ ആറു വരെയും യൂറോളജി വിഭാഗത്തിൽ ഡോ. പി. ആൽബിൻ ജോസ് രണ്ടാമത്തെയും നാലാമത്തെയും വ്യാഴാഴ്ചകളിൽ നാലു മുതൽ ആറു വരെയും ഉണ്ടാകും. ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സോജി കന്നാലിൽ അദ്ധ്യക്ഷത വഹിച്ചു. കാൻസർ ദിനപോസ്റ്റർ ഡോ. ഷിന്റോ കെ. തോമസും ഡോ. കിംഗ്സ്ലിയും പ്രകാശനം ചെയ്തു. പി.ആർ.ഒ സുബിൻ മാത്യു, അസി. ഡയറക്ടർ ഫാ. സിജു ഞള്ളിമാക്കൽ എന്നിവർ പ്രസംഗിച്ചു.