കുരുവിക്കൂട്: എലിക്കുളം പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നവീകരിച്ച കുരുവിക്കൂട് ജീരകത്തുപടി റോഡിന്റെ ഉദ്ഘാടനം ഇന്ന് 4.30ന് കുരുവിക്കൂട് കവലയിൽ മാണി സി.കാപ്പൻ എം.എൽ.എ.നിർവഹിക്കും. ജില്ലാപഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി മുഖ്യപ്രഭാഷണം നടത്തും.