ചേർപ്പുങ്കൽ: ബി.വി.എം ഹോളിക്രോസ് കോളേജിലെ അവസാനവർഷ ബി.സി.എ വിദ്യാർത്ഥികളായ ആദിത്യൻ കെ സാബു, അഭിരാമി ബി, അഡോണ കെ ജെ, അമൽ സിജി, ജിജി മരിയ സെബാസ്റ്റ്യൻ, ജിനു ജിജി, കൃഷ്ണൻ ജി നമ്പൂതിരി, മെൽവിൻ മാത്യു, സാബിൻസ് ജോസഫ്, സാന്ദ്ര സുരേഷ്, തേജൽ മരിയ ജെയിംസ്, ടെൽന ബിനോയ്, രാഹുൽ പി തോമസ് എന്നിവർക്ക് ടി.സി.എസിലും വിപ്രോയിലും പ്ലേസ്‌മെന്റ് ലഭിച്ചു. പ്ലേസ്‌മെന്റ് ലഭിച്ച വിദ്യാർത്ഥികളെ കോളേജ് മാനേജർ ഫാ. ജോസഫ് പാനാമ്പുഴ, പ്രിൻസിപ്പൽ ഫാ ഡോ.ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, ബർസാർ ഫാ ജോസഫ് മുണ്ടക്കൽ, പ്ലേസ് ഓഫീസർ ബിനു എം.ബി എന്നിവർ അനുമോദിച്ചു.