coat

അടിമാലി : വയോജനങ്ങൾക്കായി അടിമാലി പഞ്ചായത്ത് നൽകിയ കട്ടിൽ വിതരണത്തിനിടെ ഒടിഞ്ഞു വീണു. തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് വിതരണം നിർത്തിവച്ചു. 15 ലക്ഷം മുടക്കിയാണ് അടിമാലി പഞ്ചായത്ത് വയോജനങ്ങൾക്കൊരു കട്ടിൽവിതരണ പദ്ധതി നടപ്പാക്കൻ തീരുമാനിച്ചത്. തുടർന്ന് കോട്ടയം തിരുവാർപ്പിലുള്ള ഫർണിച്ചർ സ്ഥാപനത്തിന് കരാർ നൽകി. 160 കട്ടിലുകൾ ആദ്യ ഘട്ട വിതരണംചെയ്തു കട്ടിൽ ലഭിച്ച പലരും ഗുണമേന്മ സംബന്ധിച്ചുള്ള പരാതിയുമായ പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നു.
ഇന്നലെ രണ്ടാം ഘട്ടം വിതരണത്തി എത്തിച്ച 60 കട്ടിലുകളിൽ ഒന്നാണ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ ഇരുന്നപ്പോൾ ഒടിഞ്ഞു വീണത്.തുടർന്നുള്ള പരിശോധനയിൽ കട്ടിലുകൾ പലതും ഗുണമേന്മ ഇല്ലാത്തതാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് വിതരണം താത്കാലികമായി നിർത്തിവച്ചിട്ടുണ്ട്. 60 വയസ് പിന്നിട്ട 540 വയോധികർക്കാണ് കട്ടിൽ വിതരണം നടത്തുന്നതിന് പദ്ധതി ആവിഷ്‌കരിച്ചത്.ഇ -ടെണ്ടർ വഴിയാണ് കരാർ ഉറപ്പിച്ചിരുന്നത്.ഒരു കട്ടിലിന് 2800 രൂപയാണ് കരാറുകാരൻ ഈടാക്കിയിരുന്നത്.എന്നാൽ 3 അടി വീതിയും അഞ്ചേകാൽ അടി നീളവുമാണ് വിതരണത്തിന് എത്തിച്ച കട്ടിലിനുള്ളത്. നിലവാരമില്ലാത്ത തടി ഉപയോഗിച്ചാണ് കട്ടിൽ നിർമിച്ചതത്രെ. തുടർന്ന് പൊളിഷ് ചെയ്ത് മിനുക്കിയ നിലയിലായിരുന്നു. വിതരണം നടത്തിയ കട്ടിലുകൾ തിരിച്ചെടുത്ത് കരാർ റദ്ദാക്കി ഗുണമേന്മയുള്ളവ വിതരണം നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടു.തുടർന്ന് അടിയന്തിര പഞ്ചായത്ത് കമ്മിറ്റി കൂടി കരാർ റദ്ദാക്കി