കോട്ടയം: കെ.എസ്.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടറെ യാത്രക്കാരൻ മർദ്ദിച്ചു. കാസർകോട്- കോട്ടയം ബസിലെ കണ്ടക്ടർ ബിജു തോമസിനാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകുന്നേരം 3.45 ഓടെയായിരുന്നു സംഭവം. കോട്ടയത്തു നിന്ന് ബസ് എടുത്തപ്പോൾ കയറിയ യാത്രക്കാരൻ ചങ്ങനാശേരിയിലേക്ക് ടിക്കറ്റ് ആവശ്യപ്പെട്ടു. ബസ് ചങ്ങനാശേരിക്ക് പോകില്ലെന്നും ബേക്കർ ജംഗ്ഷനിൽ ഇറങ്ങാൻ കണ്ടക്ടർ പറഞ്ഞു. ഇതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെയാണ് യാത്രക്കാരൻ കണ്ടക്ടറുടെ മൂക്കിൽ ഇടിച്ചത്. മർദനമേറ്റ കണ്ടക്ടറെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.