prethi

പാലാ: ''എടീ, അച്ഛനും അങ്ങേരും ഇപ്പോൾ മന്ദാര പരുവമാടീ.. പല്ലുകൊഴിഞ്ഞ സിംഹങ്ങളാ , ഇവമ്മാരെ ഒതുക്കാൻ ഇത് നല്ല മരുന്നാ, നീയും ഉപയോഗിച്ച് നോക്കിക്കോ...''.
ഭർത്താവിന് മാനോരോഗികൾക്കുള്ള മരുന്ന് ഭക്ഷണത്തിൽ കലർത്തി നൽകിയ കേസിൽ അറസ്റ്റിലായ ആശ, കൂട്ടുകാരിയോട് പറഞ്ഞ ഈ വാക്കുകളാണ് അവർക്ക് കുരുക്കായി മാറിയത്.
ഭർത്താവ് ദേഹോപദ്രവം ഏൽപ്പിക്കുന്നുവെന്നും ഒരു ഉപായം പറഞ്ഞു തരണമെന്നും ആശയോട് കൂട്ടുകാരി തന്ത്രപൂർവം ഫോണിൽ ആവശ്യപ്പെടുകയായിരുന്നു. ഇതിനു മറുപടിയായാണ് ഒരു മയക്കുമരുന്നുണ്ടെന്നും അത് കൊടുത്തതിൽ പിന്നെയാണ് എന്റെ അച്ഛനും അങ്ങേരും പല്ലുപോയ സിംഹത്തിന്റെ കൂട്ട് മന്ദാരപരുവത്തിലായതെന്നും ആശ പറഞ്ഞത്. തിരുവനന്തപുരം സ്വദേശിനിയായ ഈ കൂട്ടുകാരി ഇത് റെക്കോഡ് ചെയ്ത് സതീഷിന് കൈമാറി.
ഇന്നലെ പാലാ ഡിവൈ.എസ്.പി. ഷാജു ജോസ് തുടർച്ചയായി രണ്ടു മണിക്കൂറോളംചോദ്യം ചെയ്തപ്പോഴും പിടിച്ചുനിൽക്കാനാണ് ആശ ശ്രമിച്ചത്. ഭർത്താവിന്റെ മദ്യപാനം നിർത്താൻ ഹോമിയോ മരുന്ന് മാത്രമാണ് താൻ കൊടുത്തതെന്നായിരുന്നു ആശയുടെ വാദം. എന്നാൽ ഫോൺ സംഭാഷണം കേൾപ്പിച്ചതോട‌െ എല്ലാം സമ്മതിച്ചു.
ഭർത്താവിന്റെ ഓഫീസിലെ കൂജയിൽ വരെ മരുന്ന് കലക്കാൻ ഏർപ്പാടു ചെയ്തുവെന്നും തുറന്നു പറഞ്ഞു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്.