കങ്ങഴ: സെൻട്രൽ ബാങ്ക് ദേവഗിരി ശാഖ കറുകച്ചാലിലേക്ക് മാറ്റുന്നതിനെതിരെ വ്യാപക പ്രതിഷേധം. പ്രദേശത്തെ നൂറുകണക്കിന് ആളുകൾക്ക് ആശ്രയമായ ബാങ്ക് ദേവഗിരിയിൽ നിന്നും മാറുന്നത് ഗുണഭോക്താക്കൾക്ക് അസൗകര്യമാകും. ബാങ്ക് ദേവഗിരിയിൽ നിന്നും മാറ്റുന്നതിനെതിരെ ദേവഗിരി വികസനസമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, പഞ്ചായത്തംഗങ്ങളായ വി.എം.ഗോപകുമാർ, മേഴ്‌സി റെൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.