മണർകാട്: കാർ ബൈക്കിലിടിച്ച് സഹോദരങ്ങൾക്ക് പരിക്ക്. മണർകാട് കരോട്ട് വീട്ടിൽ സിജോ സൂസൻ ജേക്കബ് , സഹോദരൻ സോജിൻ മാത്യു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പത്തോടെ നാലുമണിക്കാറ്റ് പായിപ്ര റോഡിലാണ് സംഭവം. മണർകാട് റോഡിൽ നിന്നും തിരുവഞ്ചൂർ റോഡിലേയ്ക്ക് വന്ന ബൈക്കിൽ അമിത വേഗത്തിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ബൈക്കിൽ നിന്നും റോഡിലേയ്ക്ക് ബൈക്ക് യാത്രികരായ സഹോദരങ്ങൾ തെറിച്ചു വീണു. അപകടത്തിൽ പരിക്കേറ്റവരെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ കൈകൾക്കും കാലിനും പരിക്കേറ്റതായി ആശുപത്രി അധികൃതർ പറഞ്ഞു. ഇവരെ പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന നാൽവർ സംഘത്തിൽ മൂന്ന് പേർ കടന്നുകളഞ്ഞു. ഒരാളെ പിടികൂടി നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. സംഭവത്തെ മണർകാട് തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.