പുതുപ്പള്ളി: പഞ്ചായത്തിലെ പതിനെട്ടു വാർഡുകളിലും ശുദ്ധജലം എത്തിക്കുന്നതിന് 70 കോടി രൂപ അനുവദിച്ചു. ജലജീവൻ പ്രോജക്ടിൽ ഉൾപ്പെടുത്തി മീനച്ചിലാറ്റിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളം പേരൂർ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ ശുദ്ധീകരിച്ച ശേഷമാണ് വിതരണം ചെയ്യുന്നത്. കീഴാറ്റുംകുന്ന്, ഇരവിനെല്ലൂർ കാളിമല, പരിയാരം പുളിക്കാച്ചിറ എന്നിവിടങ്ങളിൽ ജലസംഭരണികൾ നിർമ്മിക്കും. എല്ലാ വാർഡുകളിലും പുതിയ പൈപ്പ് ലൈൻ ഇട്ട് വെള്ളം വിതരണം ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ പുതുപ്പള്ളിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന് പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ് എന്നിവർ അറിയിച്ചു.