വൈക്കം: നഗരസഭയിലെ സിഡിഎസ് സബ് കമ്മി​റ്റി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. സബ് കമ്മി​റ്റി കൺവീനറായ സിഡിഎസ് വൈസ് ചെയർപേഴ്‌സൺ രത്‌നമ്മ (സി.പി.ഐ) യെ കൂടാതെയുള്ള മ​റ്റു നാല് അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് നടന്നത്. ലഞ്ജിനി (സി.പി.ഐ), മിനി പ്രസന്നൻ (കേരള കോൺഗ്രസ് എം), ഷക്കീല (കേരള കോൺഗ്രസ് ജെ) എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും നാലാമത്തെ സീ​റ്റിൽ കോൺഗ്രസ് ബി.ജെ.പി സഖ്യം രംഗത്തെത്തിയതോടെ മത്സരം നടക്കുകയായിരുന്നു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ലതിക (സിപിഎം) യ്ക്ക് 13 വോട്ടും കോൺഗ്രസ് ബി.ജെ.പി സഖ്യ സ്ഥാനാർഥി ഉഷ ജനാർദനന് 10 വോട്ടും ലഭിച്ചു. ഇതോടെ അഞ്ചംഗ സബ് കമ്മി​റ്റിയിൽ നാലു സീ​റ്റും എൽഡിഎഫ് നേടി.